കോടികൾ വിറ്റുവരവ് ഉണ്ടായിരുന്നപ്പോഴും മകന്റെ കമ്പനി നഷ്ടത്തിലായിരുന്നുവെന്ന് അമിത് ഷാ

മകൻ ജയ് ഷായുടെ കമ്പനിയ്‌ക്കെതിരെ ഉയരുന്ന ആരോപണത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മകന്റെ കമ്പനിക്ക് എന്തെങ്കിലും സഹായം തന്റെ രാഷ്ട്രീയ സ്വാധീനം മൂലം ലഭിച്ചിട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഗുജറാത്തിൽ ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ ആരോപണത്തിന് മറുപടി നൽകിയത്.
കമ്പനിയുടെ വിറ്റ് വരവ് കണക്കാക്കി കമ്പനി ലാഭത്തിലാണെന്ന് പറയാനാകില്ല. ഒരു കമ്പനിയുടെ വിറ്റുവരവ് 1 കോടി ആണെന്ന് കരുതി ആ കമ്പനിയ്ക്ക് ഒരു കോടി രൂപ ലാഭമുണ്ടെന്ന് പറയാൻ കഴിയില്ല.
80 കോടി വിറ്റുവരവ് നേടിയ സമയത്തും കമ്പനി 1.5 കോടി നഷ്ടത്തിലായിരുന്നുവെന്നും അതിനാൽ തന്നെയാണ് കമ്പനി പൂട്ടിയതെന്നും അമിത് ഷാ പറഞ്ഞു. കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ചെക്കുകൾ വഴിയായിരുന്നുവെന്നും അതുകൊണ്ടുതന്നെ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അമിത് ഷാ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here