ഷാഹിദ് കപൂറിന്റെ അമ്മ മോഹൻലാലിന്റെ നായികയായിരുന്നു; ഓർമയുണ്ടോ ഈ താരത്തെ ?

shahid kapoor mother was once malayalam actress

ബോളിവുഡ് താരം ഷാഹിദ് കപൂർ നമുക്കെല്ലാവർക്കും സുപരിചിതനാണ്. അദ്ദേഹത്തിന്റെ അമ്മ നീലിമ അസീമിനെയും നാമെല്ലാവർക്കും അറിയാം. സഡക്, കർമ് യോദ്ധാ, ഇഷ്‌ക് വിഷ്‌ക്, ജസ്റ്റ് മാരീഡ്, തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രം ചെയ്തിട്ടുള്ള നടിയാണ് നീലിമ അസീം. എന്നാൽ തൊണ്ണൂറുകളിലെ മലയാള നടിയും കൂടിയാണ് നീലിമ അസീം എന്ന് അറിയുമോ ?

ബോളിവുഡ് സിനിമാ ലോകത്താണ് നീലിമ തിളങ്ങി നിന്നതെങ്കിലും, മലയാള സിനിമയിലൂടെയായിരുന്ന നീലിമ വെള്ളിത്തിരയിലേക്ക് ചുവടുവെച്ചത്.
1984 ൽ റിലീസ് ചെയ്ത സത്യൻ അന്തിക്കാട്- മോഹൻ ലാൽ ചിത്രം ‘കളിയിൽ അൽപ്പം കാര്യ’ത്തിലൂടെയാണ് നീലിമ വെള്ളിത്തിരയിലെത്തുന്നത്.

shahid kapoor mother was once  malayalam actress

പട്ടണത്തെ സ്‌നേഹിയ്ക്കുകയും, പട്ടണത്തിൽ ജീവിയ്ക്കാൻ സ്വപ്നം കാണുകയും ചെയ്യുന്ന ഗ്രാമീണ പെൺകുട്ടിയാണ് രാധ എന്ന കഥാപാത്രം. രാധ ശ്രദ്ധിക്കപ്പെട്ടെങ്കിലും നീലിമ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു.

shahid kapoor mother was once  malayalam actress

Shahid Kapoor, Pankaj Kapoor, Neelima Azeem

നടൻ പങ്കജ് കപൂറായിരുന്നു നീലിമയുടെ ആദ്യ ഭർത്താവ്. ഇരുവർക്കും പിറന്ന മകനാണ് ഷാഹിദ് കപൂർ. പങ്കജുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ നീലിമ ശേഷം നടൻ രാജേഷ് ഖത്താറുമായി വിവാഹിതയായി.

shahid kapoor mother was once  malayalam actress

Neelima Azeem, Ishaan, Shahid

ഇരുവരുടേയും പുത്രനാണ് നടൻ ഇഷാൻ ഖത്താർ. ശേഷം ആ ബന്ധവും നീലിമ പിന്നീട് വേർപ്പെടുത്തി.

shahid kapoor mother was once  malayalam actress

Rajesh Khattar and Neelima Azeem

സിനിമയ്ക്ക് പുറമേ ശാന്തി, സമീൻ ആസ്മാൻ, അമ്രപാളി എന്നിങ്ങനെ നിരവധി ടെലിവിഷൻ പരമ്പരകളുടേയും ഭാഗമായിട്ടുണ്ട് നീലിമ.

shahid kapoor mother was once  malayalam actress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top