രണ്‍വീറിന് അവാര്‍ഡ്; ഷാഹിദ് കപൂര്‍ വേദി വിട്ടു

മികച്ച നടനുള്ള അവാര്‍ഡ് റണ്‍വീര്‍ സിങ്ങിന് നല്‍കിയതില്‍ ഷാഹിദ് കപൂര്‍ വേദിയില്‍ നിന്നിറങ്ങി പോയെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ദാനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മികച്ച നടനുള്ള അവാര്‍ഡ് ഷാഹിദിന് വാഗ്ദാനം ചെയ്യുകയും പിന്നീട് റണ്‍വീറിന് നല്‍കുകയും ചെയ്തു എന്നാണ് ആരോപണം. അവാര്‍ഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് എത്തിയത്.

അവാര്‍ഡ് വാങ്ങിയ ശേഷം വേദിയില്‍ നൃത്തപരിപാടി അവതാരിപ്പിക്കാനുള്ള തയാറെടുപ്പുകളും ഷാഹിദ് നടത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഘാടകര്‍ തീരുമാനം മാറ്റിയതാണ് ഷാഹിദിനെ ചൊടിപ്പിച്ചത്. അവാര്‍ഡ് തനിക്കല്ലെന്ന് മനസിലാക്കിയ ഷാഹിദ് നൃത്ത പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു.

കബീര്‍ സിങ്ങിലെ പ്രകടനത്തിനാണ് ഷാഹിദ് മികച്ച നടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചത്.
എന്നാല്‍ ഗല്ലി ബോയിയിലെ രണ്‍വീറിന്റെ പ്രകടനം സംഘാടകര്‍ അവസാന നിമിഷം അവാര്‍ഡിനായി പരിഗണിക്കുകയായിരുന്നു. സഞ്ജയ്ലീല ബന്‍സാലിയുടെ പദ്മാവതാണ് ഷാഹിദും റണ്‍വീറും ഒരുമിച്ച അവസാന ചിത്രം. അന്ന് തന്നെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

Story Highlights- Ranveer Singh, Award for Best Actor , Shahid Kapoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top