നവജാത ശിശുവിന്റെ കുടല്‍മാല പുറത്ത്; ചിത്രം പങ്കു വച്ച അമ്മ

baby

ജനിച്ച കുഞ്ഞിന് കുടല്‍മാല പുറത്താകുന്ന അത്യപൂര്‍വ്വമായ രോഗം. കുഞ്ഞിന്റെ ഫോട്ടോ അമ്മ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ക്ലോ വാള്‍ട്ടേഴ്‌സ് എന്ന യുവതിയാണ് തന്റെ കുട്ടിയുടെ ചിത്രം ഫേസ്ബുക്കിലിട്ടത്. കുട്ടികളിലെ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഈ ഫോട്ടോ പുറത്ത് വിട്ടതെന്നാണ് ക്ലോ വാള്‍ട്ടേഴ്സ് വ്യക്തമാക്കിയത്. അവാ-റോസ് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മൂന്നു മണിക്കൂറോളം നീണ്ട മേജര്‍ ശസ്‌ത്രക്രിയ നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയത്. തുടര്‍ ചികിത്സ പുരോഗമിക്കുകയാണ്. അണുബാധ ഏല്‍ക്കാതെ ഇരിക്കാന്‍ ഇപ്പോള്‍ കുട്ടിയെ ക്ലിങ് ഫിലിം ഉപയോഗിച്ച് പൊതിഞ്ഞിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top