ചുമയ്ക്ക് നല്‍കിയ മരുന്ന് വീണ് സ്വര്‍ണ്ണം വെളുത്തു; പരാതിക്കാര്‍ക്ക് മരുന്നു കമ്പനിക്കാരുടെ ഭീഷണി

medicine

കുഞ്ഞിന് ചുമയ്ക്ക് നല്‍കിയ മരുന്ന് വീണ് സ്വര്‍ണ്ണം വെളുത്തു. ഇതെ കുറിച്ച് പരാതി പരാതി പറഞ്ഞ അച്ഛനും അമ്മയ്ക്കും മരുന്ന് കമ്പനിയ്ക്കാരുടെ ഭീഷണി. പരാതി സംബന്ധിച്ച് പോലീസിന് പരാതി നല്‍കാന്‍ പോകുകയാണ് മാതാപിതാക്കള്‍. തിരുവനന്തപുരം ഊരൂട്ടമ്പലത്തിലാണ് സംഭവം. രണ്ടരവയസ്സുകാരന് നല്‍കിയ ചുമയുടെ മരുന്നാണ് സ്വര്‍ണ്ണം വെളുപ്പിച്ചത്. മരുന്ന് കുഞ്ഞ് തട്ടിപ്പറിച്ചതിനെ തുടര്‍ന്ന് മരുന്ന് കുഞ്ഞിന്റെ ബ്രേസ് ലെറ്റിലും, അമ്മയുടെ മാലയിലും വീഴുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മാല നിറം പോയി വെള്ളി പോലെയായി. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകൻ അദ്വൈതിന് നഗരത്തിലെ ആശുപത്രിയിൽ നിന്നെഴുതിയ മരുന്നാണു വില്ലനായത്.മരുന്ന് കഴിച്ചിട്ട് കുട്ടിയ്ക്ക് അസ്വസ്ഥതയൊന്നും ഇല്ലെങ്കിലും ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടു. ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം മരുന്നിന്റെ പ്രതിനിധി എന്ന പേരില്‍ ഒരാള്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കമ്പനിയുടെ പേര് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ് അന്വേഷിച്ചെങ്കിലും ഇങ്ങനെ ഒന്ന് നിലവില്‍ ഇല്ലെന്നായിരുന്നു മറുപടി.

22494703_1145281405604394_850964132_o22473709_1145281398937728_870953857_o22553804_1145281382271063_1191405447_o22532081_1145281385604396_1337835651_o

medicine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top