റഷീദ് കണിച്ചേരി അന്തരിച്ചു

rasheed kanicheri

അദ്ധ്യാപക പ്രസ്ഥാനത്തിന്റേയും യൂണിയനുകളുടേയും പൊതു ജനാധിപത്യ പ്രസ്ഥാനത്തിന്റേയും അനിഷേധ്യ നേതാവ് റഷീദ് കണിച്ചേരി അന്തരിച്ചു. എം ബി രാജേഷ് എംപിയുടെ ഭാര്യാ പിതാവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം നിതിൻ കണിച്ചേരിയുടെ പിതാവുമാണ്.

നാളെ രാവിലെ 8 മണി വരെ പാലക്കാട് കൊടുമ്പ് കാടാംകോട് വീട്ടിലും 8 മണി മുതൽ 11 മണി വരെ ബിപിഎൽ ജംഗ്ഷനിലുള്ള പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഭൗതിക ശരീരം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് പാലക്കാട് മെഡിക്കൽ കോളേജിന് കൈമാറും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top