പാത്രങ്ങള്‍ കൊണ്ടൊരു മോഹന്‍ലാല്‍ ശില്‍പം

mohanlal

മോഹന്‍ലാലിന് ആരാധകര്‍ കാരിക്കേച്ചറും, കാര്‍ട്ടൂണും വരച്ച് നല്‍കിയത് കണ്ടിരിക്കും. ഒന്നുകൂടി ഒന്ന് വിശദമായി പറഞ്ഞാല്‍ മണല്‍ത്തരികള്‍കൊണ്ടും, കാപ്പിപ്പൊടികൊണ്ടും മോഹന്‍ലാലിന്റെ ചിത്രം വരച്ചതും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഈ കലാകാരന്‍ മോഹന്‍ലാലിന്റെ ശില്‍പം ഒരുക്കിയിരിക്കുന്നത് പാത്രങ്ങള്‍ കൊണ്ടാണ്.

ഡാവിഞ്ചി സുരേഷ് എന്ന കലാകാരനാണ് പാത്രങ്ങള്‍ കൊണ്ട് മോഹന്‍ലാലിന്റെ മുഖം ഉണ്ടാക്കിയിരിക്കുന്നത്. നോണ്‍സ്റ്റിക്ക് പാനും, ചീനച്ചട്ടിയും, ഉരുളിയുമെല്ലാം കൃത്യമായി ഒരുക്കിവച്ചാണ് സുരേഷ് ഇതിന് രൂപം കൊടുത്തത്. കളര്‍പെന്‍സിലുകൊണ്ട് താരങ്ങളുടെ ചിത്രങ്ങള്‍ വരച്ച് മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് സുരേഷ്. ത്രിഡി ചിത്രങ്ങളും ഈ കലാകാരന്‍ വരയ്ക്കാറുണ്ട്. ഇദ്ദേഹത്തിന്റെ കാരിക്കേച്ചര്‍ ശില്പങ്ങള്‍ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.  മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുള്‍കലാം, യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി പേരുടെ  ശില്പങ്ങള്‍ കാരിക്കേച്ചര്‍ രൂപത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മൂന്നടി ഉയരമുള്ള കാരിക്കേച്ചര്‍ ശില്‍പങ്ങള്‍ ഫൈബറിലാണ്  ഒരുക്കിയിരിക്കുന്നത്. സുരേഷിന്റെ പുതിയ പരീക്ഷണം സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രശംസപിടിച്ച് പറ്റുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top