വേങ്ങരയിലെ വിജയത്തിൽ സന്തോഷമെന്ന് കെഎൻഎ ഖാദർ

kna khadher (1)

വേങ്ങരയിൽ മികച്ച വിജയം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് കെഎൻഎ ഖാദർ. ഈ വിജയം യുഡിഎഫ് നേതാക്കൾക്ക് സമർപ്പിക്കുന്നുവെന്നും ഇത് തന്റെ മാത്രം വിജയമല്ല. യുഡിഎഫ് പ്രവർത്തകരുടെയും മണ്ഡലത്തിലെ സാധാരണക്കാരായ ഓരോ വോട്ടറുടെയും വിജയമാണെന്നും കെഎൻഎ ഖാദർ പറഞ്ഞു.

ഭൂരിപക്ഷം കുറഞ്ഞതിൽ തനിയ്ക്ക് നിരാശയില്ല. ഇത് അവസാന തെരഞ്ഞെടുപ്പല്ലെന്നും തെരഞ്ഞെടുപ്പുകൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരുമെന്നും ഖാദർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top