കെഎൻഎ ഖാദറിന് വിജയം

kna khadher

വേങ്ങര ഉപതോരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ വിജയിച്ചു. 65227 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി നേടിയത്. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ വിജയം. പതിനയ്യായിരത്തോളം വോട്ടുകളുടെ കുറവ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായത് പ്രതിപക്ഷമെന്ന നിലയിലുള്ള യുഡിഎഫിന്റെ പരാജയമാണെന്നാണ് വിലയിരുത്തൽ.

അതേസമയം എൽഡിഎഫിന് ആശ്വാസമാണ് ഇത്തവണത്തെ വോട്ടുകളുടെ എണ്ണവും ഭൂരിപക്ഷം കുറയ്ക്കാനായതും. 41917 വോട്ടുകളാണ് എൽഡിഎഫ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി യുഡിഎഫ് ഭൂരിപക്ഷത്തേക്കാൾ വോട്ട് നേടാൻ എൽഡിഎഫ് സ്ഥാനാർത്ഥി പി പി ബഷീറിനായി എന്നതാണ് ഇടത് ക്യാമ്പിന് ആശ്വാസം നൽകുന്നത്.

വേങ്ങര തെരഞ്ഞെടുപ്പിലെ വോട്ട് നില

കെഎൻഎ ഖാദർ (യുഡിഎഫ്) – 65227
പി പി ബഷീർ (എൽഡിഎഫ്) – 41917
കെ സി നസീർ (എസ്ഡിപിഐ) – 8648

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top