സൗദിയില്‍ എത്തിയ കെഎന്‍എ ഖാദറിന് ഗംഭീര വരവേല്‍പ് നല്‍കി കെഎംസിസി നേതാക്കള്‍

ഹ്രസ്വ സന്ദര്‍ശനത്തിനായി സൗദി കിഴക്കന്‍ പ്രവശിയില്‍ എത്തിയ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഡ്വ: കെ എന്‍ എ ഖാദറിന് ദമാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ കെഎംസിസി നേതാക്കള്‍ സ്വീകരണം നല്‍കി. മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കിഴക്കന്‍ പ്രവശ്യാ കെഎംസിസി ഇഹ്തിഫാല്‍ 2023 വാര്‍ഷിക കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാജാജി ഹാള്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് നേതാവെത്തിയത്. (KMCC leaders grand welcome to KNA Khader who arrived in Saudi)
ഇന്നാണ് പരിപാടികള്‍ നടക്കുക. കെഎംസിസി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂര്‍, റഹ്‌മാന്‍ കാര്യയാട്, ഒ പി ഹബീബ് ബാലുശ്ശേരി, മാലിക് മഖ്ബൂല്‍ ആലുങ്കല്‍,കെപി ഹുസൈന്‍,ഫൈസല്‍ കൊടുമ, ജൗഹര്‍ കുനിയില്‍ എന്നിവര്‍ സ്വീകരണത്തില്‍ സംബന്ധിച്ചു.
Story Highlights: KMCC leaders grand welcome to KNA Khader who arrived in Saudi