അബ്ദുൽ കലാമിന്റെ അഗ്നിച്ചിറകുകൾ സിനിമയാകുന്നു

മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ ആത്മകഥ ‘അഗ്നിച്ചിറകുകൾ’ സിനിമയാകുന്നു.

നവാഗത സംവിധായകൻ ഉമ്മർ അബു ഒരുക്കുന്ന സിനിമയുടെ പേര് അഗ്‌നിച്ചിറകുകളെ പ്രണയിച്ച പെൺകുട്ടി എന്നാണ്.

കലാമിന്റെ സ്വപ്നങ്ങളിലൂടെയും രാമേശ്വരത്ത് അദ്ദേഹം നടന്നു വളർന്ന വഴികളിലൂടെയുമാണ് സിനിമയുടെ സഞ്ചാരം. കേരളത്തിൽ നിന്ന് രമേശ്വരത്തേക്ക് യാത്ര പോകുന്ന ഒരാളിലൂടെയാണ് കഥ നീങ്ങുന്നത്. സമകാലിക പ്രശ്‌നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

സിനിമയുടെ കഥയും തിരക്കഥയും ഗാനരചനയും നിർവഹിക്കുന്നതും ഉമ്മർ അബു തന്നെയാണ്. ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തും.

apj abdul kalam wings of fire to be made as

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top