പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 3 പേർ മരിച്ചു

gas cylinder blast 5 dead

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബംഗളൂരുവിൽ മൂന്ന് പേർ മരിച്ചു. ബംഗളൂരുവിലെ ഇജിപുരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ ഇരുനില കെട്ടിടം ഭാഗികമായി തകർന്നു. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. 40ഓളം അഗ്നിശമന സേനകൾ ചേർന്നാണ് തീ അണച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top