സൂര്യയുടെ പാട്ടിൽ ചുവടുവെച്ച് ‘ജിമ്മിക്കി കമ്മൽ’ ഫെയിം ഷെറിലും !! വീഡിയോ കാണാം

Sodakku Tamil Song Teaser

സൂര്യ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന താനാ സേർന്ത കൂട്ടത്തിന്റെ സോങ് ടീസർ പുറത്ത്. തമിഴകത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ അനിരുദ്ധിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തു വിട്ടിരിക്കുന്നത്.

ടീസറിൽ മോഹൻലാലിന്റെ ‘ജിമിക്കി കമ്മൽ’ എന്ന ഗാനത്തിനൊത്ത് ചുവടുവെച്ച് ഹിറ്റായ ഷെറിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന താനാ സേർന്ത കൂട്ടത്തിൽ സൂര്യയ്‌ക്കൊപ്പം കീർത്തി സുരേഷും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ജനുവരി 2018 ൽ പുറത്തിറങ്ങും.

 

Sodakku Tamil Song Teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top