‘ഒരിക്കലും മറക്കാനാവാത്ത നിമിഷം, ഒരുപാട് പേരോട് നന്ദിയുണ്ട്; നടൻ സൂര്യ

ദേശീയ പുരസ്കാരം തൻറെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്ന് നടൻ സൂര്യ. അവാർഡ് ജൂറിയോടും കേന്ദ്ര സർക്കാരിനോടും അദ്ദേഹം നന്ദി അറിയിച്ചു. ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നത്. നന്ദി പറയാൻ ഒരുപാട് പേരുണ്ട്. കൊവിഡ് കാലത്ത് ഈ സിനിമ ആളുകൾക്ക് ഒരുപാട് പ്രതീക്ഷകൾ നൽകി. ഭാര്യ ജ്യോതികയോടും നന്ദിയുണ്ട്. ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിതെന്നും പുരസ്കാരം സ്വീകരിച്ച ശേഷം സൂര്യ എ.എൻ.ഐയോട് പ്രതികരിച്ചു.(moment will never forget suriya receives national award)
”ഏറ്റവും വലിയ ബഹുമതി…ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയോടും കേന്ദ്ര സർക്കാരിനോടും നന്ദിയുണ്ട്. ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നത്. നന്ദി പറയാൻ ഒരുപാട് പേരുണ്ട്. ആദ്യം തന്നെ സുധയോടാണ് നന്ദി പറയേണ്ടത്. ഈ ചിത്രം അവളുടെ പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞാണ്. കൊവിഡ് കാലത്ത് ഈ സിനിമ ആളുകൾക്ക് ഒരുപാട് പ്രതീക്ഷകൾ നൽകി. എൻറെ ഭാര്യ ജ്യോതികയോടും നന്ദിയുണ്ട്. ശരിക്കും ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിത്” സൂര്യ പറഞ്ഞു.
2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത്. സൂരരൈ പോട്ര് എന്ന ചിത്രത്തിലൂടെ തമിഴ് നടൻ സൂര്യയാണ് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയത്.
Story Highlights: moment will never forget suriya receives national award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here