കണ്ണ് മൂടിക്കെട്ടി അലൻസിയർ; സിനിമയല്ല ബിജെപിയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ്

alancier

സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി നടൻ അലൻസിയർ. പ്രസ്താവന നടത്തിയ ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയ്‌ക്കെതിരെ അലൻസിയർ പോലീസിൽ പരാതി നൽകി.

കണ്ണ് കുത്തിപ്പൊട്ടിക്കുമെന്ന് ഭീഷണി ഉള്ളതിനാൽ കണ്ണ് കെട്ടിയാണ് അലൻസിയർ പരാതി നൽകാൻ കൊല്ലം ചവറ പോലീസ് സ്‌റ്റേഷനിൽ എത്തിയത്.

കേരളത്തിലെ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ കണ്ണുരുട്ടിയാൽ അവരുടെ വീട്ടിൽ കയറി ആ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ ഭീഷണി മുഴക്കിയത്.

കേരളത്തിലും പശ്ചിമ ബംഗാളിലും ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കപ്പെടുന്നുവെന്ന ആരോപണവുമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. ലോകത്തുടനീളം 11 കോടി പ്രവർത്തകർ ആർഎസ്എസിന് ഉണ്ടെന്നും കേരളത്തിൽ മുന്നൂറ് പ്രവർത്തകർ കൊല്ലപ്പെട്ടെന്നും സരോജ് പറഞ്ഞു.

തങ്ങൾ ജനാധിപത്യത്തിൽ വിശ്വിസിക്കുന്നവരാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി പ്രസ്താവന. ജനാധിപത്യം തകർക്കണമെങ്കിൽ തങ്ങൾക്ക് ്ത് ശ്രമകരമല്ലെന്നും കേരളവും ബംഗാളും മനസ്സിലാക്കണമെന്നും സരോജ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top