പനാമ രേഖകൾ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു

കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ പനാമ രേഖകളിലെ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തകരിലൊരാളായ ഡാഫ്‌ന കറുണ ഗലീസിയ കൊല്ലപ്പെട്ടു. യൂറോപ്യൻ ദ്വീപ് രാഷ്ട്രമായ മാൾട്ടയിൽ കാറിൽ ബോംബുപൊട്ടി മരിച്ച നിലയിലാണ് ഡാഫ്‌നയെ കണ്ടെത്തിയത്. മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് അറിയിച്ചതാണ് ഇക്കാര്യം.
വീട്ടിൽനിന്ന് മോസ്റ്റ നഗരത്തിലേക്ക് സ്വന്തം കാറിലാണ് ഡാഫ്‌നെ യാത്ര ചെയ്തിരുന്നത്. ഈ കാറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ് ഇതെന്് പ്രധാനമന്ത്രി പറഞ്ഞു.
പനാമ രേഖകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയവരുടെ പേരുകൾ പുറത്തുകൊണ്ടുവന്നവരിൽ ഒരാളാണ് ഡാഫ്‌നെ. മാൾട്ടയിലെ ഊർജമന്ത്രിയും പ്രധാനമന്ത്രിയുടെ ഭാര്യയുമായ മിഷേലിന് അനധികൃത സ്വത്തുണ്ടെന്ന് ഡാഫ്‌നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വാർത്ത ഇരുവരും തള്ളിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here