റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി എട്ട് മരണം

മ്യാന്മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് മുങ്ങി എട്ട് പേര് മരിച്ചു. കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 20 ഓളം ആളുകളെ കാണാതായി. ബോട്ടില്‍ 50 ലധികം പേര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുറച്ച് പേര്‍ നീന്തി രക്ഷപ്പെട്ടു.
ബംഗ്ലാദേശിനെയും മ്യാന്മറിനെയും വേര്‍തിരിക്കുന്ന നാഫ് നദി മുറിച്ചുകടക്കവെയാണ് അപകടം ഉണ്ടായത്. ബംഗ്ലാദേശ് തീരത്തിന് 200 മീറ്റര്‍മാത്രം അകലെയെത്തിയപ്പോഴാണ് ബോട്ട് മുങ്ങിയത്.
rohingyans
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News