യോഗി ആദിത്യ നാഥ് താജ്മഹല്‍ സന്ദര്‍ശനത്തിന്

yogi adithyanath

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്ത ആഴ്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശനം.
ആഗ്രയിലെ ടൂറിസം സാധ്യതകളെ കുറിച്ച് പഠിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് യോഗിയുടെ സന്ദര്‍ശനമന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍  സംഗീതിന്റെ പരാമര്‍ശത്തിലുള്ള ക്ഷീണം മാറ്റാനാണ് ആദിത്യ നാഥിന്റെ സന്ദര്‍ശനം എന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top