റോഡിന് കുറുകെ വൈദ്യുത കമ്പി; അപകടം തടയാന്‍ നടി പാര്‍വതി ചെയ്തത്

parvathy

ഇന്ന് പുലര്‍ച്ചെ അപകടം  പതിയിരുന്ന പനമ്പള്ളി നഗറിലെ റോഡില്‍ നടി പാര്‍വതി  ഉറങ്ങാതിരുന്നു. ഓരോ ജീവനും വിലപ്പെട്ടതാണെന്ന സന്ദേശം വ്യക്തമാക്കുന്നതായിരുന്നു ദീപാവലി ദിനത്തില്‍ താരത്തിന്റെ പ്രവൃത്തി. ഷൂട്ടിംഗിന് പോയി തിരിച്ച് വരികയായിരുന്നു പാര്‍വതി. വഴിയില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നടി അവിടെ തന്നെ നിന്ന് അത് വഴി വന്ന വാഹനങ്ങളെ തടയുകയും. അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. അവസാനം അധികൃതരെത്തി അവിടെ നിന്നും വൈദ്യുത കമ്പി നീക്കിയതിന് ശേഷമാണ് പാര്‍വതി അവിടം വിട്ടത്. ഇന്‍സ്റ്റാ ഗ്രാമിലൂടെയാണ് താരം ഈ കഥ പങ്കുവച്ചത്.

Subscribe to watch more

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top