ശരീരം മുഴുവന്‍ വ്യാപിക്കുന്ന മറുക്; സുമനസുകളുടെ സഹായം തേടി പ്രഭൂലാല്‍

prabhulal

ഇത് പ്രഭൂലാല്‍, ആലപ്പുഴ സ്വദേശി. ശരീരമാസകലം വ്യാപിക്കുന്ന മറുകും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുമായി ഈ യുവാവ് ജീവിതത്തോട് പടവെട്ടാന്‍ തുടങ്ങിയിട്ട് 21വര്‍ഷമാകുന്നു. ജനിച്ചപ്പോള്‍ തന്നെ പ്രഭുലാലിന്റെ ശരീരത്തില്‍ ഒരു ചെറിയ മറുക് ഉണ്ടായിരുന്നു. പ്രഭൂലാലിനൊപ്പം മറുകും വളര്‍ന്നു. ഇപ്പോള്‍ തല മുതല്‍ വയറിന്റെ മുക്കാല്‍ ഭാഗം വരെ മറുക് മൂടികഴിഞ്ഞു. ചെവി വളര്‍ന്ന് തോളത്ത് മുട്ടുന്ന അവസ്ഥയാണ്.  കൂലിവേല ചെയ്യുന്ന പ്രഭുലാലിന്റെ അമ്മയും അച്ഛനും മകന്റെ ചികിത്സയ്ക്കായി പോകാന്‍ ഇനി ആശുപത്രികളില്ല. ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറുക് മുഴപോലെ വരുന്ന അവസ്ഥയിലാണിപ്പോള്‍ പ്രഭുലാല്‍. വേദന അസഹനീയമാകുമ്പോള്‍ പഴുപ്പ് കുത്തിക്കളയും. 10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഈ അവസ്ഥയില്‍ നിന്ന് എങ്ങനെ മോചനം നേടണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് പ്രഭുലാലും കുടുംബവും. ചികിത്സയ്ക്ക് ആവശ്യമായ പണം ഒരു വശത്ത്, മറ്റൊരു വശത്ത് എന്താണെന്ന് പിടിതരാത്ത രോഗവും അതിന്റെ ചികിത്സയും. കൃത്യമായി ഈ രോഗത്തിന് എവിടെ ചികിത്സ ലഭിക്കുമെന്നെ ധാരണയും വീട്ടുകാര്‍ക്കില്ല.

prabhulal
അതേസമയം ചെവിക്കുട അടഞ്ഞു പോയതിനാല്‍ പ്രഭുലാലിന് ഇപ്പോള്‍ ചെവി കേള്‍ക്കില്ല. എസ്എസ്എല്‍സി പരീക്ഷയില്‍ 70% മാര്‍ക്ക് നേടി പഠിച്ച പ്രഭുലാലിന് പഠിക്കാന്‍ മുന്‍പന്തിയിലായിട്ടും ഇപ്പോള്‍ ഡിഗ്രി പരീക്ഷ നന്നായി എഴുതാനായില്ല. രോഗം മൂലം ക്ലാസുകള്‍ക്ക് സ്ഥിരമായി പോകാന്‍ സാധിച്ചിരുന്നില്ല.ശാരീരിക അവശതകള്‍ തകര്‍ത്തുകയാണെങ്കിലും പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ആയി മികവ് തെളിയിക്കാന്‍ പ്രഭു ലാലിന് കഴിയുന്നുണ്ട്.കൂലി പണിക്കാരന്‍ ആയ പ്രസന്നന് മകന് വിദഗ്ദ ചികില്‍സ നല്‍കുവാനുള്ള ശേഷി ഇല്ല. എങ്കിലും രോഗം ഭേദമാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ കിടപ്പിടം വിറ്റ്‌ ചികില്‍സ നടത്താന്‍ തയ്യാറാണെന്ന് പ്രഭൂലാലിന്റ അച്ഛന്‍ പ്രസന്നന്‍ പറയുന്നു.
പ്രഭൂലാലിന്റെ ചികിത്സയ്ക്കായി സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ അക്കൗണ്ടിലേക്ക് പണം അയക്കാം

A/C NO: 67112325131
IfSC- SBIN0070086
SBi HARIPPAD
പ്രഭുലാലിന്റെ അച്ഛന്റെ ഫോണ്‍ നമ്പര്‍- 9633605726

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top