മമതയെ വധിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ നിന്ന് വാട്സ്ആപ് കോള്‍!

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കണമെന്നാശ്യപ്പെട്ട് അമേരിക്കയില്‍ നിന്ന് സന്ദേശം ലഭിച്ചതായി യുവാവിന്റെ പരാതി.ഭേറാംപൂര്‍ സ്വദേശിയായ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. വാട്സ് ആപ് വഴിയാണ് സന്ദേശം എത്തിയത്. മമതയെ വധിച്ചാല്‍ 65 ലക്ഷം രൂപ നല്‍കാം എന്നാണ് വിളിച്ച ആള്‍ യുവാവിനോട് പറഞ്ഞത്. ഫ്‌ളോറിഡയില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നും ലത്തീന്‍ എന്നു പരിചയപ്പെടുത്തിയ ഒരാളാണ് വിളിച്ചതെന്നും യുവാവ് പറയുന്നു. യുവാവിന്റെ പരാതിയില്‍ ബംഗാള്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News