ഗജവീരന്‍ കണ്ണന്‍കുളങ്ങര ശശി ചരിഞ്ഞു

ഗജവീരന്‍ കണ്ണന്‍കുളങ്ങര ശശി ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആനകളില്‍ പ്രായംകൊണ്ട് ഏറ്റവും മുതിര്‍ന്ന ആനയായിരുന്നു. ഇന്ന് രാവിലെയാണ് ചരിഞ്ഞത്.ആറര പതിറ്റാണ്ടുകാലം കണ്ണന്‍കുളങ്ങര ദേവന്റെ തിടമ്പേറ്റിയ ആനയാണ്. വാര്‍ധക്യവും രോഗപീഡയും മൂലം ഈ മാസം ആദ്യം മുതല്‍ ആന ക്ഷീണിതനായിരുന്നു. ആനയെ ദേവസ്വം വേണ്ട രീതിയില്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയെതുടര്‍ന്ന് കണ്ണന്‍കുളങ്ങര പഴയ കൊട്ടാരത്തില്‍ ആനത്തറ ഉണ്ടാക്കിയിരുന്നു. സിമന്റ് ഇട്ട് നിര്‍മിച്ച ആനത്തറയില്‍ നിന്നതോടെയാണ് ആനയുടെ കാലുകള്‍ക്ക് വാതരോഗം ബാധിച്ചതെന്ന് പറയപ്പെടുന്നു. പ്രായാധിക്യത്താല്‍ പല്ലുകള്‍ ദ്രവിച്ചു പോയതിനാല്‍ ആഹാരവും ശരിക്ക് കഴിച്ചിരുന്നില്ല. ആരോപണങ്ങളെ തുടര്‍ന്ന് ദേവസ്വം മന്ത്രി ആനയെ സന്ദര്‍ശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here