മോഹൻലാലിനെ ഛോട്ടാഭീം എന്ന് വിളിച്ച കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി

മോൻലാലിനെയും ആമിർ ഖാനെയുമുൾപ്പെടെ നിരവധി താരങ്ങളെ പരിഹസിച്ച് താരമായ കെആർകെ എന്ന കമൽ റാഷിദ് ഖാന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു.
മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് പരിഹസിച്ച കെആർകെയെ മലയാളികൾ പൊങ്കാലയിട്ടിരുന്നു. പിന്നാലെ ആർമിർ ഖാനെതിരെ രംഗത്തെത്തിയതോടെയാണ് നടപടി.
തന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിവരം കെ.ആർ.കെ തന്നെയാണ് മറ്റൊരു അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്. ആമിറിനെതിരെയും പുതിയ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാറിനെതിരെയുമായിരുന്നു കെആർകെയുടെ വിമർശനം. തന്റെ നിരൂപണം പേടിച്ചാണ് അക്കൗണ്ട് പൂട്ടിച്ചതെന്നും കൊർകെ ആരോപിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News