മുരുകന്റെ മരണം; റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

അപകടത്തില്‍പ്പെട്ട് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണത്തോട് ഡോക്ടര്‍മാര്‍ സഹകരിക്കാത്തതും അന്വേഷണ സംഘം കോടതിയെ ബോധ്യപ്പെടുത്തും. ഡോക്ടര്‍മാര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ മുരുകന്‍ രക്ഷപ്പെടുമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.
എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജിനെ മാത്രം തെറ്റുകാരാനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ ചോദ്യം ചെയ്തതിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here