നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇന്ന് വിധി

മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. പോലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിനെ പുറത്താക്കാന്‍ നളിനി നെറ്റോ വ്യാജരേഖയുണ്ടാക്കി എന്ന പരാതിയാണിത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫയലിലെ പേജില്‍ നളിനി നെറ്റോ തിരുത്തല്‍ വരുത്തി എന്നാണ് ഹര്‍ജിയിലെ ആരോപണം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News