മറയൂരിൽ ചന്ദനക്കടത്ത്; ഒരാൾ പിടിയിൽ

മറയൂർ ചന്ദനക്കാടുകളിൽ നിന്ന് ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ മധ്യ വയസ്‌കൻ പിടിയിൽ. കാന്തല്ലൂർ സ്വദേശി സുബ്രമണ്യനാണ് അറസ്റ്റിലായത്. കുണ്ടക്കാട്, അഞ്ചുമുഖം ഭാഗങ്ങളിൽ നിന്ന് ചന്ദനം കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.
പ്രതി സൂക്ഷിച്ചിരുന്ന 50 കിലോ ചന്ദനം വനപാലകർ പിടിച്ചെടുത്തു. ഈ കേസിൽ നാല് പേർ കൂടി പിടിയിലാകാനുണ്ടെന്ന് വനപാലകർ അറിയിച്ചു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
marayur sandalwood smuggling one arrested
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News