കാത്തിരിപ്പിന് വിരാമമിട്ട് പൂമരം തിയറ്ററുകളിലേക്ക്

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം ആദ്യമായി നായക വേഷത്തിൽ എത്തുന്ന പൂമരം ഉടൻ തിയറ്ററുകളിൽ എത്തുമെന്ന് സൂചന. ക്രിസ്മസ് റിലീസായായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
എബ്രിഡ് ൻൈ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ, ഗായത്രി സുരേഷ് എന്നിവരും വേഷമിടുന്നതായാണ് സൂചന. ഡോ പോൾ വർഗീസും എബ്രിഡ് ഷൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രം കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ റിലീസ് നീളുകയായിരുന്നു. ചിത്രത്തിന്റെ പേരിൽ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ചിത്രം ഉപേക്ഷിച്ചെന്നു വാർത്ത പോലും വന്നു.
poomaram to hit theatres soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here