ശബരിമല തീർത്ഥാടനം; റോഡുകൾ നവീകരിക്കാനൊരുങ്ങി സർക്കാർ

budget 2017 6500 for coastal roads

സംസ്ഥാനത്ത് 395 കിലോമീറ്റർ റോഡ് നവീകരിക്കാൻ സർക്കാർ പദ്ധതി. ശബരിമല തീർത്ഥാടനകാലത്തോടനുബന്ധിച്ചാണ് റോഡുകൽ നവീകരിക്കാൻ പദ്ധതിയിടുന്നത്. പൊതുമരാമത്ത് വകുപ്പിനു കീഴിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ 37 പ്രധാന റോഡുകളും 167 അനുബന്ധ റോഡുകളുമാണ് നവീകരിക്കുക. ഇതിനായി 140.76 കോടി രൂപയാണ് സർക്കാർ നീക്കി വച്ചിരിക്കുന്നത്. ഒക്ടോബർ 31 ഓടെ നവീകരണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top