സംസ്ഥാന സ്‌കൂൾ കായികമേളയിലെ വേഗമേറിയ താരങ്ങൾ ഇവരാണ്

സംസ്ഥാന സ്‌കൂൾ കായികമേളയിൽ വേഗമേറിയ താരങ്ങളാരെന്ന കാത്തിരിപ്പിന് വിരമാമായി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ നാട്ടിക സ്‌കൂളിലെ ആൻസി സോജനാണ് വേഗമേറിയ താരമായത്. ഹീറ്റ്‌സിലും ഒന്നാമതെത്തിയ ആൻസി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഫൈനലിൽ ഒന്നാമതെത്തിയത്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പുല്ലൂരംപാറ സെന്റ് ജോസഫ് സ്‌കൂളിലെ അപർണയും വേഗമേറിയ താരമായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ താരങ്ങളുടെ വെല്ലുവിളി അതിജീവിച്ച് തിരുവനന്തപുരം സായിയുടെ സി.അഭിനവ് ഒന്നാമതെത്തി. ആൻസ്റ്റിൻ ജോസഫ് ഷാജിയാണ് സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ ഒന്നാമതെത്തി വേഗമേറിയ താരമായത്. തിരുവനന്തപുരം സായിയിലെ തന്നെ വിദ്യാർത്ഥിയാണ് ആൻസ്റ്റിൻ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News