ഐഐടി കെട്ടിടത്തിൽനിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

ഉത്തർപ്രദേശിലെ ഗൊരഖ്പുർ ഐഐടിയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു. മൈനിംഗ് എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർഥി നിഖിൽ ഭാട്ടിയ(23)യാണ് മരിച്ചത്. കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് വീണ് ഗുരുതരപരിക്കേറ്റ നിഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിഖിലിന്റെ മരണം കൊലപാതകമാണെന്നും ചിലർ ചേർന്ന് ഇയാളെ തളളിയിട്ടതാണെന്നുമുള്ള ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here