ഗൂജറാത്തില്‍ പ്രധാനമന്ത്രി നയിക്കുന്ന റാലി ഇന്ന്

പ്രധാനമന്ത്രി ഇന്ന് ഗൂജറാത്തില്‍ റാലി നടത്തും.ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പു കമ്മിഷൻ വൈകിച്ചതിനെ കുറിച്ചുള്ള വിവാദം തുടരുന്നതിനിടെയാണ് റാലി.വഡോദര, ഭാവ്നഗർ, എന്നീ ജില്ലകളിലാണ് മോദിയുടെ പരിപാടികൾ.
ഗുജറാത്തിനായി കേന്ദ്ര സർക്കാരിന്റെ 1140 കോടിയുടെ പദ്ധതികൾക്ക് ഇന്ന് മോദി തുടക്കം കുറിക്കും. ഭാവ്നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സർവീസിന്റെ ആദ്യഘട്ട ഉദ്ഘാടനവും ഇന്ന് നടക്കും. സർക്കാർ ജീവനക്കാർക്കും മുനിസിപ്പാലിറ്റി ജീവനക്കാർക്കും ശമ്പള വർദ്ധനവടക്കമുള്ള പ്രഖ്യാപനങ്ങൾ ഇന്നുണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി ഈ പ്രഖ്യാപനങ്ങൾ നടത്താനിരിക്കുന്നതു കൊണ്ടാണു തിരഞ്ഞെടുപ്പു വിജ്ഞാപനം കമ്മീഷൻ വൈകിച്ചത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here