സഹപാഠികളോട് വഴക്കിട്ടതിന് രണ്ടാംക്ലാസുകാരനെ സ്‌കൂളിൽനിന്ന് സസ്‌പെന്റ് ചെയ്തു

student suspended

സഹപാഠികളോട് വഴക്കിട്ട രണ്ടാം ക്ലാസുകാരന് സ്‌കൂൾ അധികൃതർ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്തെ സ്വകാര്യ സ്‌കൂളിലാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് ക്രൂരമായ നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

അതേസമയം, കുട്ടിയെ സസ്‌പെൻഡ് ചെയ്തിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. സ്‌കൂളിലെ രക്ഷാകർതൃ സമിതി യോഗം ചേർന്നാണ് നടപടിയെടുത്തത്. കുട്ടിയെ രണ്ടു ദിവസത്തേക്ക് സ്‌കൂളിലേക്ക് വിടേണ്ട എന്ന് മാത്രമാണ് തീരുമാനമെടുത്തത്. ഇത് മാത്രമാണ് രക്ഷാകർത്താക്കളെ അറിയിച്ചതെന്നും സ്‌കൂൾ പ്രൻസിപ്പാൾ അറിയിച്ചു.

ഇക്കാര്യം അറിയിച്ചപ്പോൾ കുട്ടിയെ സസ്‌പെൻഡ് ചെയ്തു എന്ന് കാണിച്ചുള്ള നോട്ടീസ് നൽകണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. ഇത് തർക്കത്തിന് കാരണമായപ്പോഴാണ് നോട്ടീസ് നൽകിയതെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കുകയാണ് അധ്യാപകർ എന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. കുട്ടിയെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്നുപോലും മാ്രറി നിർത്തിയതായും പിതാവ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top