ദയവായി എന്നെ ഇനിയും ഉപദ്രവിക്കരുത് : വാവ സുരേഷ്

വാവ സുരേഷിന് പാമ്പുകടിയേറ്റെന്ന തരത്തിലുള്ള വാർത്തയും വീഡിയോയും പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തനിയ്ക്ക് ഉണ്ടായ ഈ അനുഭവം വീണ്ടും പ്രചരിക്കുകയാണെന്നും താൻ പൂർണ ആരോഗ്യവാനാണെന്നുമായിരുന്നു പ്രചരിക്കുന്ന വീഡിയയോട് വാവാ സുരേഷിന്റെ പ്രതികരണം. വീഡിയോയും വാർത്തയും പ്രചരിക്കുന്നതിലുള്ള അസ്വസ്ഥതയും വാവ സുരേഷ് ട്വന്റിഫോർ ന്യൂസിനോട് പങ്കുവച്ചു.
തനിയ്ക്ക് പാമ്പ് കടിയേറ്റുവെന്ന് കരുതി നിരവധി പേരാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. ഇത് തന്നെ അസ്വസ്ഥമാക്കുന്നുണ്ട്. രണ്ട് ദിവസമായി ഫോൺ കോളുകളുടെ ബഹളമാണെന്നും വാവ സുരേഷ് പറഞ്ഞു.
ഇത് ആദ്യമായല്ല ഇത്തരം ദൃശ്യങ്ങളും വ്യാജ വാർത്തയും പ്രചരിക്കുന്നത്. നേരത്തെയും ഇത്തരത്തിൽ ആദ്യകാല സംഭവങ്ങളുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളും അനുഭവങ്ങളും തന്റേത് തന്നെയാണ്. എന്നാൽ ഇതെല്ലാം അതിജീവിച്ച് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുമ്പോൾ ഇത്തരം വാർത്തകൾ തന്നെ മാനസികമായി അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം ട്വന്റിഫോർ ന്യൂസിനോട് വ്യക്തമാക്കി.
ഇതാണ് തെറ്റായി പ്രചരിക്കുന്ന വീഡിയോ