ഗുജറാത്തിൽ കോഴ ആരോപണം; ബിജെപിയിൽ ചേരാൻ ഒരു കോടി വാഗ്ദാനം ചെയ്‌തെന്ന് പട്ടേൽ അനുയായി

ബിജെപിയിൽ ചേരാൻ ഹാർദ്ദിക് പട്ടീലിന്റെ അനുയായിയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തൽ. നരേന്ദ്ര പട്ടേലാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് മുന്നിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞായറാഴ്ച വൈകുന്നേരം നരേന്ദ്ര പട്ടേൽ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബിജെപിയ്‌ക്കെതിരെ ഇയാൾ രംഗത്തെത്തിയിരിക്കുന്നത്. 10 ലക്ഷം മുൻകൂറായി ലഭിച്ചെന്ന് പറഞ്ഞ നരേന്ദ്ര പട്ടേൽ നോട്ടുകൾ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ബാക്കി തുക തിങ്കളാഴ്ച നൽകാമെന്ന് ബിജെപി നേതൃത്വം പറഞ്ഞതായും ഇയാൾ പറയുന്നു. റിസർവ്വ് ബാങ്ക് തന്നെ തന്നാലും തന്നെ ബിജെപിയ്ക്ക് വിലയ്‌ക്കെടുക്കാനാവില്ലെന്ന് നരേന്ദ്ര പട്ടേൽ പറഞ്ഞു. അതേസമയം സംഭവത്തോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here