ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി

kerala harthal

പത്തു ചെയിന്‍ പട്ടയ വിഷയത്തില്‍ മൂന്ന് ചെയിന്‍ മേഖലയിലുള്ളവര്‍ക്ക് പട്ടയം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയില്‍ ഹര്‍ത്താല്‍. സംയുക്ത സമകസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാല് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. കാഞ്ചിയാര്‍, അയ്യപ്പന്‍ കോവില്‍, ഉപ്പുതറ, ഇരട്ടയാര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top