ജിയോ ഫോൺ പൊട്ടിത്തെറിക്കുന്നു

ജിയോ ഫുൾ ക്യാഷ്ബാക്കോടെ അവതരിപ്പിച്ച ജിയോ ഫോൺ പൊട്ടിത്തെറിക്കുന്നതായി റിപ്പോർട്ട്. ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
ഫോണിൻറെ ബാക്ക് പാനൽ കത്തിയതായി പോസ്റ്റിൽ പറയുന്നു. ചാർജ് ചെയ്യുമ്പോഴാണ് ഇത് സംബന്ധിച്ചത് എന്നും വാർത്തയിലുണ്ടായിരുന്നു.
എന്നാൽ ഇതിനോട് പ്രതികരിച്ച ജിയോ, ഇത് ആസൂത്രീതമായ നീക്കമാണെന്നാണ് പ്രതികരിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ടെന്നും അന്വേഷിച്ചെന്നും ഇവർ അറിയിച്ചു. ഈ വിവരം ആദ്യം പുറത്ത് വിട്ട ട്വിറ്റർ അക്കൗണ്ട് തന്നെ ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ട്. ജിയോ ഫോൺ ആഗോള നിലവാരത്തിൽ നിർമ്മിച്ച് വിതരണം ചെയ്യുന്നതാണ്. ഒരോ ഫോണും വിവിധ ഗുണനിലവാര പരിശോധനയിലൂടെയാണ് കടന്നുപോകുന്നത്. ഈ സംഭവം പരിശോധിച്ചതിൽ ഫോണിൻറെ തകരാർ മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്ന് വ്യക്തമാണെന്ന് ജിയോ പറയുന്നു.
1500 രൂപയ്ക്ക് അവതരിപ്പിച്ച ജിയോ ഫോൺ മൂന്ന് മാസത്തിന് ശേഷം തിരിച്ചു നൽകിയാൽ അടച്ച് തുക മുഴുവൻ തിരിച്ചു നൽകുമെന്നായിരുന്നു ജിയോ നൽകിയ വാഗ്ദാനം. 60 ലക്ഷത്തോളം ജിയോ ഫോണുകളാണ് ഇതുവരെ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയുടെ വിതരണമാണ് ഇപ്പോൾ നടക്കുന്നത്.
jio phone burst
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here