ഐ എസ്- താലിബാര്‍ തീവ്രവാദികള്‍ ഏറ്റുമുട്ടി; അഫ്ഗാനില്‍ 23പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ്- താലിബാന്‍ ഭീകരര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.  13 ഐഎസ് ഭീകരരും 10 താലിബാന്‍ ഭീകരരുമാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം താലിബാന്‍ ഭീകരര്‍ വീടുതോറും കയറിയിറങ്ങി ഐഎസ് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. പ്രദേശത്ത് ഭീകരര്‍ തമ്മിലുള്ള പോരാട്ടം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top