ഷെറിന്‍ മാത്യുവിനെ കൊലപ്പെടുത്തിയത് തന്നെ! വളര്‍ത്തച്ഛന്‍ പിടിയില്‍

sherin mathew Sushma swaraj intervened in Sherin Mathew murder case

അമേരിക്കയിൽ കാണാതായതിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ ഷെറിൻ മാത്യുവിനെ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു.അച്ഛൻ വെസ്ലി മാത്യു നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ചപ്പോള്‍ ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. ഇക്കാര്യം വെസ്ലി തന്നെ പോലീസിനോട് സമ്മതിച്ചു. പോലീസ് അറസ്റ്റ് ചെയ്ത വെസ്ലി ഇപ്പോൾ ജയിലിലാണ്.

പാ​ൽ കു​ടി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക്കു ശ്വാ​സ​ത​ട​സ​വും ചു​മ​യു​മു​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി മ​രി​ച്ചെ​ന്നു ക​രു​തി ഷെ​റി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നുവെന്നാണ് എറണാകുളം സ്വദേശിയായ വെസ്‌ലിയുടെ മൊഴി.  വെസ്‌ലി മാ​ത്യൂ​സും ഭാ​ര്യ സി​നി​യും ര​ണ്ടു വ​ർ​ഷം മു​ന്പു ബി​ഹാ​റി​ൽ​നി​ന്നു ദ​ത്തെ​ടു​ത്തതാണ് ഷെറിനെ. പാ​ലു കു​ടി​ക്കാ​ൻ വി​സ​മ്മ​തി​ച്ച കു​ഞ്ഞി​നെ വീ​ടി​നു പു​റ​ത്ത് നിര്‍ത്തിയെന്നും പതിനഞ്ച് മിനിട്ട് കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നുമാണ് വെസ്ലി ആദ്യം പോലീസിന് നല്‍കിയ മൊഴി. ഈ മൊഴിയാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. അഡ്വക്കേറ്റിനൊപ്പം എത്തിയാണ് വെസ്ലി പോലീസിന് മുമ്പാകെ സത്യം ബോധിപ്പിച്ചത്.

വീ​ട്ടി​ൽ​നി​ന്ന് മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ലു​ങ്കി​ന​ടി​യി​ലെ ട​ണ​ലി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാണാതായതിന് ശേഷം രണ്ട് ആഴ്ച കഴിഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  ഷെ​റി​ന് വ​ള​ർ​ച്ച​ക്കു​റ​വും സം​സാ​രി​ക്കാ​ൻ പ്ര​ശ്ന​മുണ്ട്. തൂ​ക്കം കൂ​ടാ​ൻ ഇ​ട​യ്ക്കി​ടെ ആ​ഹാ​രം കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു. ഇതിനായാണ് പുലര്‍ച്ചെ ഉറങ്ങുന്ന കുട്ടിയെ വിളിച്ച് ഉണര്‍ത്തി പാല്‍ നല്‍കാന്‍ ശ്രമിച്ചത്. കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് പാല് കൊടുക്കുകയായിരുന്നു വെസ്ലി.
വളര്‍ത്തമ്മ സി​നി​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ല. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു.  നാ​ലു വ​യ​സു​ള്ള മ​റ്റൊ​രു മ​ക​ൾ ഇ​വ​ർ​ക്കു​ണ്ട്. വെസ്‌ലി അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഈ ​കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണം ശി​ശു സം​ര​ക്ഷ​ണ​വി​ഭാ​ഗം ഏ​റ്റെ​ടു​ത്തു.

sherin mathew

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top