മെര്‍സല്‍ വിജയിപ്പിച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നന്ദി: സി. ജോസഫ് വിജയ്

vijay

ഒടുവില്‍ മെര്‍സല്‍ വിവാദത്തില്‍ പ്രസ്താവനയുമായി നടന്‍ വിജയ് എത്തി. പത്രക്കുറിപ്പിലൂടെയായിരുന്നു വിജയുടെ പ്രതികരണം. ചിത്രം സൂപ്പർഹിറ്റാക്കിയ ആരാധകർക്കും അണിയറപ്രവർത്തകർക്കും രാഷ്ട്രീയപ്രവർത്തകർക്കും നന്ദിയുണ്ടെന്നാണ് വിജയ് പ്രതികരിച്ചത്. സി ജോസഫ് വിജയ് എന്ന ലെറ്റര്‍ ഹൈഡിലായിരുന്നു വിജയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ സിനിമയിലുണ്ടെന്ന് ആരോപണവുമായി ബിജെപി നിലപാട് ശക്തമാക്കുന്നതിനിടെയാണ് വിജയ് പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം.

DM-jL3jVQAA5zA0

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top