അനധികൃത നിര്‍മ്മാണം; അമിതാബ് ബച്ചന് നോട്ടീസ്

അനധികൃത കെട്ടിട നിര്‍മ്മാണത്തിന് നടന്‍ അമിതാഭ് ബച്ചനടക്കം ഏഴ് പേര്‍ക്ക് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നോട്ടീസ്. 2016ലാണ് അമിതാബ് ബച്ചന് ഇത് ബംബന്ധിച്ച നോട്ടീസ് ലഭിച്ചത്. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിക്ക് ലഭിച്ച വിവരാവകാശ രേഖയിലൂടെയാണ് ഇപ്പോള്‍ വിവരം പുറം ലോകം അറിഞ്ഞത്.
ബച്ചന്റെ വീടായ ഗുഡ്ഗാവ് ബംഗ്ലാവില്‍ അനധികൃത നിര്‍മ്മാണം നടത്തിയതിനും പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയതിനുമാണ് നോട്ടീസ്. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ജനുവരി ആറിന് നിര്‍മ്മാണത്തിന്റെ വിവരങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചെങ്കിലും കോര്‍പ്പറേഷന്റെ കെട്ടിട വിഭാഗം ഇത് തള്ളി. പൊളിച്ച് നീക്കാന്‍ തുടര്‍ന്ന് ഉത്തരവ് വന്നെങ്കിലും ഇത് വരെ തുടര്‍ നടപടികള്‍ ആയിട്ടില്ല. സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും മുനിസിപ്പല്‍ കമ്മീഷണര്‍ക്കും കത്ത് അയക്കാന്‍ ഒരുങ്ങുകയാണ് അനില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here