കാറ് വിവാദം; ഫൈസലിന്റെ കൂടെ ജയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഒന്നാം പ്രതി ഷഹബാസ്

faizal

ജനജാഗ്രതാ യാത്രയുടെ ഭാഗമായി കൊടുവള്ളിയില്‍ വച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് വീണ്ടും വിവാദത്തില്‍.  സ്വര്‍ണ്ണക്കടത്ത് കേസില്‍പ്പെട്ട കാരാട്ട് ഫൈസലിന്റെ കാറില്‍ കൊടിയേരി സഞ്ചരിച്ചതാണ് വിവാദമായത്. എന്നാല്‍ താന്‍ ഒരു കേസിലും പ്രതിയല്ലെന്ന വെളിപ്പെടുത്തലുമായി കാരാട്ട് ഫൈസല്‍ എത്തിയുടനെയാണ് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കൂട്ടുപ്രതി ഷഹബാസ് എത്തിയത്. കാക്കനാട് ജയിലില്‍ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനൊപ്പം കഴിഞ്ഞെന്നാണ് ഷഹബാസിന്റെ വെളിപ്പെടുത്തല്‍.   ഫൈസല്‍ തന്റെ ബിസിനസ് പങ്കാളിയാണെന്നും  കേസിലെ ആറാം പ്രതിയാണ് ഫൈസലെന്നും ഷഹബാസ് വ്യക്തമാക്കി.
ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കൊടുവള്ളിയിൽ കോടിയേരി സഞ്ചരിച്ചത്.

faizal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top