കാറ് വിവാദം; പാര്‍ട്ടി അന്വേഷിക്കും

ജന ജാഗ്രതാ യാത്രായ്ക്കിടെയുണ്ടായ കോടിയേരിയുടെ കാര്‍ യാത്രാ വിവാദം പാര്‍ട്ടി അന്വേഷിക്കും. കോടിയേരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാഹനം ഉപയോഗിച്ചതില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാഹനം വാടയ്ക്ക് എടുത്തതായിരുന്നു. ഇത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കാര്‍ ആണെന്ന് ആരോപിച്ച് മുസ് ലിം ലീഗും ബി ജെ പിയുമാണ് രംഗത്ത് വന്നത് . കൊഫെപോസ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാര്‍ട്ടിയാണ് മുസ് ലിം ലീഗെന്നാണ് കോടിയേരി പ്രതികരിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News