Advertisement

അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി

October 26, 2017
Google News 0 minutes Read
udayabhanu

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അഡ്വ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. അതേ സമയം ഉദയഭാനുവിനെതിരായ ശാസ്ത്രീയ തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാജീവിന്റെ കൊലപാതകത്തിന് ശേഷം കഴിഞ്ഞ 29ന് കേസിലെ പ്രതികളായ ചക്കര ജോണിയും. ഡ്രൈവര്‍ രഞ്ജിത്തും അഡ്വ. ഉദയഭാനുവും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇവരുടെ മൂന്ന് പേരുടെയും ടവര്‍ ലൊക്കേഷനാണ് പോലീസ് തെളിവായി സമര്‍പ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.  ഇതിന് ശേഷം ഉദയഭാനു തിരുവനന്തപുരത്തേക്ക് മടങ്ങിയെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

കേസ് പരിഗണിച്ച മുൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാവുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.പോസിക്യൂഷന്റെ എതിർപ്പിനെത്തുടർന്ന് മറ്റൊരു ബഞ്ച് ഒഴിവായതിനെ തുടർന്ന് പുതിയ ബഞ്ചാണ് കേസ്
പരിഗണിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here