Advertisement

ജില്ലാ ജയിലിൽ നിന്നും 60 രൂപയ്ക്ക് കോഴിബിരിയാണിയും

October 27, 2017
Google News 1 minute Read
chicken biriyani from jail

കാക്കനാട് ചിറ്റേത്തുകര ജില്ലാ ജയിലിൽ നിന്നും ഇനി മുതൽ കോഴിബിരിയാണിയും. സീപോർട്ട്എയർപോർട്ട് റോഡിനു മുന്നിലെ ജയിൽ വിൽപ്പന കൗണ്ടറിൽനിന്ന് കോഴി ബിരിയാണി ആവശ്യക്കാർക്ക് വാങ്ങാം. 60 രൂപയാണ് വില.

നെയ്‌ച്ചോർ, ചപ്പാത്തി, ചിക്കൻകറി, മുട്ടക്കറി, വെജിറ്റബിൾ കറി തുടങ്ങിയ വിഭവങ്ങൾ നിലവിൽ ജയിലിൽനിന്ന് വിൽക്കുന്നുണ്ട്. രുചിക്കായി ആരോഗ്യത്തിന് ദോഷകരമായ കൃത്രിമ പദാർഥങ്ങളൊന്നും ചേർക്കാതെയാണ് പരിചയസമ്പന്നരായ തടവുകാർ ഇത് തയ്യാറാക്കുന്നത്.

ചപ്പാത്തിയും കറിയും പായ്ക്കറ്റിലാക്കി ജയിൽ കൗണ്ടറിൽ വിൽപ്പന നടത്തുന്നതിനു പുറമെ ഭക്ഷണം അവിടെ വച്ചു തന്നെ കഴിക്കാവുന്ന സൗകര്യം കൂടി വന്നതോടെ വില്പ്പന കൂടിയിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു. വലിയ കുടകളുടെ മാതൃകയിൽ മേൽക്കൂരയുള്ള ഫുഡ് കോർട്ടാണ് ജയിൽ കവാടത്തോടു ചേർന്ന് സ്ഥാപിച്ചിരിക്കുന്നത്.

 

chicken biriyani from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here