കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അഞ്ച് പേര്‍ കൊല്ലപ്പെട്ടു

is

കണ്ണൂരില്‍ ഭീകരസംഘടനയായ ഐ‌എസിലേക്ക് പോയ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസിന് വിവരം. മുണ്ടേരി സ്വദേശി ഷജില്‍, പാപ്പിനിശേരി സ്വദേശി ഷമീര്‍, ഷമീറിന്റെ മകന്‍ സല്‍മാന്‍, ചാലാട് സ്വദേശി ഷഹനാദ്, കണ്ണൂരില്‍ നിന്നുള്ള റിഷാല്‍ എന്നിവരാണ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വരുന്നത്. ഇവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്നും 15 പേ​രാ​ണ് ഐ​എ​സി​ൽ ചേ​ർ​ന്നത്.  ഇതില്‍പ്പെട്ട അ​ഞ്ചു​പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ഞ്ചു​പേ​ർ സി​റി​യ​യി​ൽ ഉണ്ടെന്നാണ് വിവരം. 

മുണ്ടേരി കൈപ്പക്കൈയില്‍ മൊട്ടയിലെ ബൈത്തുല്‍ ഫര്‍ഷാനയില്‍ കെ.സി. മിഥിലാജ് (20), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുളള റസാക്ക് (24), മുണ്ടേരി പടന്നോട്ട് മട്ട എം.വി. ഹൗസില്‍ എം.വി. റാഷിദ് (23), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട്ടെ തൗഫിഖില്‍ യു. കെ. ഹംസ (57)) തലശ്ശേരി കോടതിക്കടുത്ത് സൈനാസില്‍ മനാഫ് റഹ്മാന്‍ (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.  ഇ​വ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

is

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top