മെര്‍സലിനെതിരായ വിവാദം; സിനിമയെ സിനിമയായി കാണണമെന്ന് മദ്രാസ് ഹൈക്കോടതി

mersal team cuts scenes that mocked GST and demonetization

മെര്‍സല്‍ സിനിമയ്ക്കെതിരായ വിവാദത്തെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. സിനിമയെ സിനിമയായി കണ്ടു കൂടെ എന്നാണ് മദ്രാസ് ഹൈക്കോടതി ചോദിച്ചത്. മെര്‍സല്‍ സിനിമയിലെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ സീനുകള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി വന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം. രംഗങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന് പറയാനാകില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top