Advertisement

മെർസലിന്റെ തെലുങ്ക് പതിപ്പിന് സെൻസർബോർഡ് അനുമതി നൽകിയില്ല

October 27, 2017
Google News 1 minute Read
vijay mersal teaser mersal telugu version denied by sensor board

വിജയ് ചിത്രം മെർസലിന്റെ തെലുങ്ക് പതിപ്പിന് സെൻസർബോർഡ് അനുമതി നൽകിയില്ല. ജിഎസ്ടിയെക്കുറിച്ചുള്ള ക്ലൈമാക്‌സിലെ പരാമർശം വെട്ടിമാറ്റിയിട്ടും സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിലാണ് സെൻസർ ബോർഡ്. ഇതോടെ അദിരിന്ദി എന്ന പേരിൽ വെള്ളിയാഴ്ച പുറത്തിറങ്ങാനിരുന്ന മെർസലിന്റെ റിലീസ് മാറ്റിവെച്ചു.

മൃഗക്ഷേമബോർഡിന്റെ എതിർപ്പിനെത്തുടർന്ന് തമിഴ് ട്രെയിലറിൽ മൃഗങ്ങളെ ഉപയോഗിയ്ക്കുന്ന ഭാഗങ്ങളുൾപ്പടെ വെട്ടിമാറ്റിയാണ് മെർസലിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രത്തിൻറെ ക്ലൈമാക്‌സിൽ ഇന്ത്യയിലെ ജിഎസ്ടി ഘടനയെ വിമർശിച്ച് വിജയ് സംസാരിയ്ക്കുന്നതിനെതിരെ ബിജെപി നേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയും, ഒടുവിൽ സമ്മർദ്ധത്തിന് വഴങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ബിജെപിയെ വിമർശിക്കുന്ന രംഗങ്ങൾ വെട്ടിമാറ്റുകയായിരുന്നു.

mersal telugu version denied by sensor board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here