ആറ് മിനിട്ടോളം നീണ്ട സിംഗിള്‍ ഷോട്ടില്‍ ഒരു സീന്‍; ആഭാസത്തിലെ വീഡിയോ പുറത്ത്

റിമയും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രത്തിലെത്തുന്ന ആഭാസം എന്ന ചിത്രത്തിലെ സീന്‍ പുറത്ത്. ഒറ്റ ഷോട്ടിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ആറ് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഷോട്ടാണിത്. നവാഗതനായ ജുബിത് നമ്രാഡത്താണ് ആഭാസത്തിന്റെ തിരക്കഥയും സംവിധാനവും. ഒരു ബസ്സും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുള്ള ആക്ഷേപ ഹാസ്യമാണ് സിനിമ പറയുന്നത്. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു, എന്നാല്‍ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ആഭാസത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ മാത്രം യു സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഡൽഹി ട്രൈബ്യൂണലിലാണ് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. അലന്‍സിയര്‍, ഇന്ദ്രന്‍സ്, സുജിത്ത് ശങ്കര്‍, സുധി കോപ്പ, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here