ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ പങ്കില്ല; വെളിപ്പെടുത്തലുമായി വളര്‍ത്തമ്മ

അമേരിക്കയില്‍ ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ വംശജ ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ പങ്കില്ലെന്ന വെളിപ്പെടുത്തലുമായി വളര്‍ത്തമ്മ സിനി മാത്യൂസ് രംഗത്ത്. കുഞ്ഞിന്റെ മരണ സമയത്തോ മൃതദേഹം മാറ്റുന്ന സമയത്തോ അടുത്തുണ്ടായിരുന്നില്ല, ഉറക്കത്തിലായിരുന്നുവെന്നാണ് സിനിയുടെ മൊഴി. ഈ മാസം ഏഴിനാണ് കുഞ്ഞിനെ കാണാതായത്. രണ്ടാഴ്ചയ്ക്ക് സമീപം വീടിന് സമീപത്തെ കലുങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുക്കുന്നത്.
പാല്‍കുടിക്കാത്തതിനെത്തുടര്‍ന്ന് വീടിന് വെളിയില്‍ നിറുത്തിയ കുഞ്ഞിനെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് വന്നപ്പോള്‍ കാണുന്നില്ലെന്നായിരുന്നു വളര്‍ത്തച്ഛന്‍ വെസ്ലി നല്‍കിയ മൊഴി. പിന്നീട് മൃതദേഹം ലഭിച്ചശേഷം പാല്‍ ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി മാറ്റിയിരുന്നു. ഭാര്യ ഈ സംഭവം നടക്കുമ്പോള്‍ ഉറങ്ങുകയായിരുന്നുവെന്നും വെസ്ലി മൊഴി നല്‍കിയിരുന്നു. ഈ മൊഴി ശരിവയ്ക്കുന്ന മൊഴി തന്നെയാണ് ഇപ്പോള്‍ സിനിയും നല്‍കിയിരിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് എറണാകുളം സ്വദേശികളായ വെസ്ളിമാത്യുവും ഭാര്യ സിനിയും ബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നുമാണ് ഈ കുട്ടിയെ ദത്തെടുത്തത്
sherin mathews
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here