സ്വിസ് സഞ്ചാരികള്‍ ആക്രമണത്തിന് ഇരയായസംഭവം;പിടിയിലായത് പ്രായപൂര്‍ത്തിയാകാത്തവര്‍

സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള സഞ്ചാരികള്‍ ആഗ്രയില്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പിടിയിലായ അഞ്ച് പേരില്‍ മൂന്ന് പേരും പ്രായപൂര്‍ത്തിയാകാത്തവര്‍. പിടിയിലായവരില്‍ ഏറ്റവും മുതിര്‍ന്നയാള്‍ക്ക് 20വയസ്സാണ് പ്രായം. സംഭവത്തില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ക്വേന്റിന്‍ ജെറമി ക്ലര്‍ക്ക്, ഒപ്പമുണ്ടായിരുന്ന മാരി ഡ്രോസ് എന്നിവരെ ഡല്‍ഹിയിലെ അപ്പോളേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ലര്‍ക്കിന്റെ തലയോടിന് പൊട്ടലുണ്ട്. ഇയാള്‍ക്ക് കേള്‍വിയ്ക്ക് തകരാറുണ്ടെന്നും സൂചനയുണ്ട്. മാരിയ്ക്ക് കൈയ്ക്ക് പൊട്ടലുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News